Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CheatingCase

അ​ന്വേ​ഷ​ണ​ത്തോ​ട് മു​ഖം​തി​രി​ച്ച് പ്ര​തി​ക​ൾ; മു​ട്ടി​ൽ മ​രം​മു​റി​കേ​സി​ൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ ഹാ​ജ​രാ​യി​ല്ല

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ഹാ​ജ​രാ​കാ​ൻ ര​ണ്ട് ദി​വ​സ​ത്തെ സാ​വ​കാ​ശം തേ​ടി അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ഇ​ന്ന് ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

അ​തേ​സ​മ​യം 20ന് ​ഹാ​ജ​രാ​കാ​ൻ പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. നേ​രി​ട്ട് ഹാ​ജ​രാ​കാ​നു​ള്ള സ​മ​ൻ​സ് അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ പ്ര​തി​ക​ൾ​ക്കെ​തി​രെ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജോ​സ്‌​കു​ട്ടി​യും ആ​ന്‍റോ​യും 11നും ​റോ​ജി അ​ഗ​സ്റ്റി​ൻ 13നും ​കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​തോ​ടെ വാ​റ​ന്‍റ് പി​ൻ​വ​ലി​ച്ച കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് പ്ര​തി​ക​ളോ​ടും ഇ​ന്ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. വ​യ​നാ​ട് മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ മു​ട്ടി​ലി​ൽ​നി​ന്ന് മു​റി​ച്ചു​ക​ട​ത്തി​യ ത​ടി​ക​ൾ​ക്ക് രേ​ഖ​ക​ളു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

ക​രി​മു​ക​ൾ മ​ല​ബാ​ർ ടിം​ബേ​ഴ്സ് ഉ​ട​മ എം.​എം. അ​ലി​യാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​മ്പ​ല​മേ​ട് പോ​ലീ​സാ​ണ് വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​നും ആ​ന്‍റോ അ​ഗ​സ്റ്റി​നും ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി​ക​ൾ ജൂ​ലൈ​യി​ൽ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു

Latest News

Corehub Up